പ്രതീകാത്മക ചിത്രം
ബസിൽ കയറാൻ വേശു വാതിലിനടുത്ത് എത്തിയെങ്കിലും കയറാതെ കടയിൽ മറന്നുവെച്ച സഞ്ചിയെടുക്കാൻ ബസിനു മുന്നിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഇവർ ബസിൽ കയറിയെന്ന ധാരണയിൽ ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടം.
ബസ് തട്ടി വേശു വീണതോടെ വലതു മുൻചക്രം ദേഹത്തുകൂടെ കയറി. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. രാത്രി പത്തോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ വടക്കഞ്ചേരിയിലെത്തുമ്പോഴേക്കും മരിച്ചു.
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം വ്യാഴാഴ്ച രണ്ടരയോടെ വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ടോടെ സംസ്കരിച്ചു.
ഭർത്താവ്: പരേതനായ പൊന്നൻ. മക്കൾ: മോഹനൻ, ശിവൻ, ബിന്ദു, സുമതി, സുരേഷ്. മരുമക്കൾ: ചന്ദ്രൻ, സുരേഷ്, ശ്യാമള, സുമതി, അജിത. പുതുനഗരം പോലീസ് കേസെടുത്തു.