റബ്ബർ പുകപ്പുരക്ക് തീ പിടിച്ച് വൻ നാശനഷ്ടം

മണ്ണാർക്കാട്:  കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ അക്കൈംപാടത്തു റബ്ബർ പുകപ്പുരക്ക് തീപിടിച്ച് രണ്ട് ലക്ഷത്തി എഴുപതിനായിരം രൂപ വില മതിക്കുന്ന  റബ്ബർ ഷീറ്റുകൾ കത്തിനശിച്ചു.

ശനിയാഴ്ച വൈകുന്നേരം അഞ്ചേകാലോടു കൂടിയായിരുന്നു തീപിടിത്തം. അക്കിമ്പാടം കമ്മളംകുന്നിൽ ഷഹലത്ത്  എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ ഉണക്കുന്നതിനുള്ള പുകപ്പുരയിലാണ് തീപിടുത്തം ഉണ്ടായത് 

റബ്ബർ പുകപ്പുര സ്ഥിതി ചെയ്തിരുന്നത് ആളൊഴിഞ്ഞ സ്ഥലത്ത് ആയിരുന്നത് കൊണ്ട് ആദ്യം ആരുടേയും ശ്രദ്ധയിൽ പെടാതിരുന്നതും വിനയായി.  വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടനെ  ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും തുടർന്ന് മണ്ണാർക്കാട്ട് നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജിത്ത് മോൻ  കെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ രാഗിൽ എം ആർ ഫയർ ഓഫീസേഴ്സ് ആയ രാഹുൽ. ആർ, രമേഷ്. എം, സുരേഷ് കുമാർ.വി, എന്നിവർ അടങ്ങിയ സംഘം ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തി ഫയർ എൻജിനിൽ നിന്നും 3000 ലിറ്റർ വെള്ളം ഉപയോഗിച്ച് തീ പൂർണമായി നിയന്ത്രണവിധേയമാക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്നു

സേനയുടെ സമയോചിതമായ ഇടപെടലിലൂടെ 300000 രൂപ വിലമതിക്കുന്ന റബ്ബർ ഷീറ്റുകളിലേക്ക് തീ പടരാതിരിക്കാൻ സേനയുടെ ഇടപെടലിലൂടെ കഴിഞ്ഞു കൊ
Previous Post Next Post

نموذج الاتصال