മണ്ണാർക്കാട്: കെ.എച്ച്.ആർ.എ മണ്ണാർക്കാട് യൂണിറ്റ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സംഘടനാ അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ , പത്ര, ദൃശ്യ മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
എമറാൾഡ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിന് കെ.എച്ച്.ആർ.എ യൂണിറ്റ് പ്രസിഡൻ്റ് സി.സന്തോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷിനാജ് റഹ്മാൻ, ജില്ലാ സെക്രട്ടറി ഫസൽ റഹ്മാൻ, നഗരസഭ കൗൺസിലർമാരായ അരുൺ കുമാർ, മൻസൂർ, നഗരസഭാ അരോഗ്യ വിഭാഗം മേധാവി ഷിബു,യൂണിറ്റ് സെക്രട്ടറി ഫിറോസ് ബാബു, ജില്ലാ ഭാരവാഹികളായ കുഞ്ചപ്പൻ, സദു ഒറ്റപ്പാലം, സമദ് ചെർപ്പുളശ്ശേരി, നാസർ ചില്ലീസ്,ഹനീഫ ,അൻവർ, സക്കീർ , യൂണിറ്റ് ഭാരവാഹികളായ മിൻഷാദ് , ജയൻ ജ്യോതി,ഇ എ നാസർ, ചിൻമയാനന്ദൻ, റസാക്ക്, കതിരവൻ,കരീം തുടങ്ങിയവർ പ്രസംഗിച്ചു.