തച്ചമ്പാറ: കാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലാളിക്ക് പരിക്ക്. തച്ചമ്പാറ സ്വദേശി കണ്ണനാണ് (50) പരിക്കേറ്റത്. തിങ്കളാഴ്ചരാവിലെ എട്ടോടെയാണ് സംഭവം. പൊന്നങ്കോട് വാഴത്തോട്ടത്തിലെ വെള്ളംനനയ്ക്കുന്ന മോട്ടോർ ശരിയാക്കാനായി എത്തിയതായിരുന്നു കണ്ണൻ. ഇതിനിടെയാണ് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ഓടിക്കൂടിയ മറ്റുതൊഴിലാളികളും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്, മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.