കല്ലടിക്കോട്: ദേശീയപാത കല്ലടിക്കോട് മാപ്പിള സ്കൂൾ ഇറക്കത്തിൽ ജീപ്പ് സ്കൂട്ടറിലിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്. കാഞ്ഞികുളം സ്വദേശി വിജുകുമാർ (46), മലമ്പുഴ സ്വദേശി ശിവദാസൻ (46) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജുകുമാർ നെ വട്ടമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന ശിവദാസനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം.