മലപ്പുറം മഞ്ചേരി പയ്യനാട് ചോലക്കൽ വെച്ച് കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ ന്റെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം. കരുവാരകുണ്ട് സ്വദേശിയായ ആംബുലൻസ് ഡ്രൈവർ മരിച്ചു. ചുങ്കത്ത് ഭവനം പറമ്പിൽ താമസിക്കുന്ന പൊട്ടച്ചിറ റഫീക്ക് എന്ന കുഞ്ഞാണിയാണ് മരിച്ചത്.
കരുവാരകുണ്ടിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ ചേർന്ന് ആംബുലൻസിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തത് ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റഫീക്ക് ചുങ്കത്ത് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു, കഴിഞ്ഞ ഒന്നാം തീയതിയാണ് ആംബുലൻസിന്റെ ഡ്രൈവറായി ജോലി ലഭിച്ചത്