കല്ലടിക്കോട്: തുപ്പനാട് പാലത്തിനും പറക്കോട് ഇറക്കത്തിൽ പഞ്ചായത്ത് കളിസ്ഥലത്തിന് സമീപം മൂന്ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഒരാൾക്ക് പരിക്കേറ്റു. താമരശ്ശേരി സ്വദേശി ബിജു (46)വിനാണ് പരിക്കേറ്റത്. ഇയാളെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം 3.15 ഓടെയാണ് അപകടം. പാലക്കാട് ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന രണ്ട് കാറുകളിലായി ഇടിക്കുകയായിരുന്നു. പാലക്കാട്ടേക്ക് പോകുകയായിരുന്ന കാറിന്റെ പുറകുവശത്തും അതിന് പുറകിൽ വന്ന മറ്റൊരു കാറിലും ഇടിക്കുകയാണുണ്ടായത്കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാറിൽ ആറുപേരാണുണ്ടായിരുന്നത്. മറ്റു രണ്ട് കാറുകളിൽ ഒന്ന് ബി.എസ്.എൻ.എൽ. കമ്പനിയുടെ കാറാണ്. അതിൽ നാല് ജീവനക്കാരാണ് ഉണ്ടായിരുന്നത്