ഫയൽ ചിത്രം
മണ്ണാർക്കാട്: അണക്കെട്ടുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര മേഖലയ്ക്ക് വേനൽച്ചൂട് തിരിച്ചടിയാകുന്നു. ഉയർന്ന ചൂടുകാരണം ഉദ്യാനം സന്ദർശിക്കാനെത്തുന്നവരുടെ എണ്ണത്തിൽ കുറവ് വന്നു. ഇത് വരുമാനത്തിലും വലിയ ഇടിവുണ്ടാക്കി. കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ കഴിഞ്ഞമാസം 30,770 പേരാണ് സന്ദർശിച്ചത്. 8.72 ലക്ഷംരൂപയാണ് വരുമാനം ലഭിച്ചത്. കഴിഞ്ഞവർഷം ഏപ്രിലിൽ 37,000 പേർ സന്ദർശിക്കുകയും 10.59 ലക്ഷം രൂപ വരുമാനം ലഭിക്കുകയും ചെയ്തിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് നേരിട്ടത്
____________________________________________
മണ്ണാർക്കാട് ട്രെണ്ട്സിൽ (മെയ് 4, 5)
ശനിയും ഞായറും വലിയ ഓഫർ
3499 രൂപക്ക് പർച്ചേസ് ചെയ്താൽ നേടാം 3499 രൂപയുടെ എക്സ്ട്രാ ഫ്രീ പർച്ചേസ്