കെഎസ്ആർടിസി ബസ്സിന് പിറകിൽ ഗ്യാസ് ടാങ്കർ ലോറി ഇടിച്ച് അപകടം

മണ്ണാർക്കാട് പാലക്കാട്‌ - കോഴിക്കോട് ദേശീയപാത നാട്ടുകൽ പോലീസ് സ്റ്റേഷന് സമീപം കെഎസ്ആർടിസി ബസ്സിന് പിറകിൽ ഗ്യാസ് ടാങ്കർ ലോറി ഇടിച്ച് നാല് പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗത തടസ്സവും ഉണ്ടായി.  ഇന്നലെ രാത്രി  11:45ഓടെ ആണ് അപകടം. പാലക്കാട് നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും, അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ടാങ്കർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ടാങ്കറിൽ ഗ്യാസ് ഇല്ലാതിരുന്നത് രക്ഷയായി.  അപകട വിവരമറിഞ്ഞ് ഉടൻ സംഭവ സ്ഥലത്തെത്തിയ നാട്ടുകൽ പോലീസ് പരിക്കേറ്റവരെ പെട്ടെന്ന് തന്നെ മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ എത്തിച്ചു. വിവരമറിഞ്ഞ് വട്ടമ്പലത്ത് നിന്നും ഫയർ ഫോഴ്സ് സംഘവും പെട്ടെന്ന് തന്നെ സ്ഥലത്തെത്തി. അഗ്നിരക്ഷാ സേനാംഗങ്ങൾ നാട്ടുകാരുടെ സഹായത്തോടെ  വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.  

റിപ്പോർട്ട് : ഷിഹാസ് മണ്ണാർക്കാട്
Previous Post Next Post

نموذج الاتصال