മണ്ണാർക്കാട്: ദേശീയപാത പൊന്നംകോട് ഇന്നലെ വൈകിട്ട് നടന്ന വാഹനാപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. തച്ചമ്പാറ സ്വദേശി ബെന്നി (42) ക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട ലോറി ബൈക്കിൽ തട്ടിയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്നും സിമന്റ് ലോഡുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ബൈക്കിൽ തട്ടി സമീപത്തെ കലുങ്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു