ശ്രീകൃഷ്ണപുരം: കാഞ്ഞിരംപാറ ഇറക്കത്തില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ താഴ്ചയിലേക്കു മറിഞ്ഞു. മൂന്നു പേർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏകദേശം നാലടിയോളം താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ മറിഞ്ഞത്.
ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന മണ്ണമ്പറ്റ നീലമംഗലം കണ്ണടമ്പില്‍ വീട്ടില്‍ സുജാത( 40), കുളക്കട്ടുകുർശി പാറപളിയല്‍ രതീഷ് (41), കുളക്കട്ടുകുർശി സ്വദേശി ജിഷ്ണുരാജ് (24 ) എന്നിവർക്കാണ് പരിക്കേറ്റത്.
മൂന്നുപേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.