മണ്ണാർക്കാട്: ദേശീയപാതയിൽ കൊടക്കാട് നയാര പെട്രോൾ പമ്പിന് സമീപം ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികന് പരിക്കേറ്റു. അലനല്ലൂർ സ്വദേശി മനോജ് (44) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. റോഡരികിൽ നിർത്തിയ കാർ തിരിക്കുന്നതിനിടെ എതിരെ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ ഇടതു വശത്തിടിച്ച ബസ് പത്തു മീറ്ററോളം കാറിനെ നിരക്കി കൊണ്ട് പോയാണ് നിന്നത്. ഡ്രൈവർ സീറ്റിനടുത്ത് ഇരിക്കുകയായിരുന്ന മനോജിന് സാരമായി പരിക്കേറ്റു. നാട്ടുകാരും, ബസ് ജീവനക്കാരും, യാത്രികരും രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ യുവാവിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അപകടത്തിന്റെ സിസിടീവി ദൃശ്യം 👇🏻