അട്ടപ്പാടി: ആറു മാസമായി വർക്ക്‌ഷോപ്പില്‍ കിടക്കുന്ന ലൈഫ് സപ്പോർട്ട് ആംബുലൻസ് നേരെയാക്കാൻ സർക്കാറിന്റെ കൈയില്‍ ഫണ്ടില്ലെങ്കില്‍ തന്റെ കൈയില്‍നിന്നും തുക നല്‍കാമെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി. കോട്ടത്തറ ട്രൈബല്‍ സ്പെഷലിറ്റി ആശുപത്രിയില്‍ സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തകരാറിലായ ലൈഫ് സപ്പോർട്ട് ആംബുലൻസുകള്‍ അടക്കം ആറ് ആംബുലൻസുകളും അടിയന്തരമായി നന്നാക്കാൻ സർക്കാർ തയാറാകണമെന്നും, ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ മരംവീണ് ഉണ്ടായ അപകടത്തില്‍ മരിച്ച ഫൈസലിന്റെ കുടുംബത്തിന് മതിയായ ധനസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആംബുലൻസ് കിട്ടാതെ ചികിത്സ വൈകിയതുകൊണ്ട് രണ്ട് രോഗികള്‍ മരിച്ച പശ്ചാത്തലത്തിലായിരുന്നു എംപിയുടെ സന്ദർശനം.
ഫണ്ടില്ലെങ്കിൽ ലൈഫ് സപ്പോർട്ട് ആംബുലൻസ് നേരെയാക്കാൻ തന്റെ കൈയില്‍ നിന്നും തുക നല്‍കാം; വി.കെ.ശ്രീകണ്ഠൻ എം.പി
byഅഡ്മിൻ
-
0