കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) മണ്ണാർക്കാട് യൂണിറ്റിൻ്റെ ജനറൽ ബോഡി യോഗം നാളെ

മണ്ണാർക്കാട്: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) മണ്ണാർക്കാട് യൂണിറ്റിൻ്റെ ജനറൽ ബോഡി യോഗം നാളെ വൈകിട്ട് നാല് മണിക്ക് കോടതിപ്പടി എമറാൾഡ് കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു

ജനറൽ ബോഡി യോഗത്തിൽ
KHRA സുരക്ഷാ പദ്ധതിയുടെ യൂണിറ്റ് തല ഉൽഘാടനം, യൂണിറ്റിലെ അംഗങ്ങളുടെ മക്കളിൽ SSLC, പ്ലസ് ടു വിജയികൾ, ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയവർ,  കലാ-കായിക രംഗത്ത് അംഗീകാരം ലഭിച്ചവർ തുടങ്ങിയവരെ ആദരിക്കൽ എന്നിവയും സംഘടിപ്പിക്കും. 

ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ ഉൽഘാടനം ചെയ്യും. KHRA സുരക്ഷാ പദ്ധതിയുടെ ഉൽഘാടനം  അഡ്വ. എൻ ഷംസുദീൻ എം.എൽ.എ നിർവ്വഹിക്കും, സുരക്ഷാ പദ്ധതിയുടെ ആദ്യ അപേക്ഷ കെ.ടി.ഡി.സി ചെയർമാൻ പി.കെ ശശി സ്വീകരിക്കും, ആദരിക്കൽ ചടങ്ങ് മുൻസിപ്പൽ ചെയർമാൻ  സി.മുഹമ്മദ് ബഷീർ നിർവ്വഹിക്കും, KHRA സംസ്ഥാന സെക്രട്ടറി  ഷിനാജ് റഹ്മാൻ, ജില്ലാ പ്രസിഡൻ്റ്  എൻ എം ആർ റസാക്ക് , ജില്ലാ സെക്രട്ടറി ഫസൽ റഹ്മാൻ, ജില്ലാ ട്രഷറർ പി അപ്പാരു, സുരക്ഷാ പദ്ധതി ജില്ലാ ചെയർമാൻ കുഞ്ചപ്പൻ മറ്റ് ജില്ലാ ഭാരവാഹികൾ , യൂണിറ്റ് സെക്രട്ടറി ഫിറോസ് ബാബു, ട്രഷറർ മിൻഷാദ് , വർക്കിംഗ് പ്രസിഡൻ്റ് ജയൻ ജ്യോതി, യൂണിറ്റ്, ജില്ലാ  നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും

KHRA സംസ്ഥാന കമ്മറ്റി ഓരോ മെമ്പർമാരുടെയും കുടുംബാംഗങ്ങളുടെയും തൊഴിലാളികളുടെയും സംരക്ഷണം മുൻനിർത്തി പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായ പദ്ധതിയാണ് "KHRA സുരക്ഷാ സ്കീം " .ഈ പദ്ധതി പ്രകാരം ചേരുന്ന വ്യക്തിയുടെ മരണാനന്തരം അവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായമായി ലഭിക്കുന്നതാണെന്നും 
KHRA മെമ്പർമാർ, കുടുംബാംഗങ്ങൾ, തൊഴിലാളികൾ എന്നിവർക്ക് പദ്ധതിയിൽ ചേരാവുന്നതാണെന്നും ഭാരവാഹികൾ പറഞ്ഞു.

സി സന്തോഷ്(പ്രസിഡൻ്റ്),  ഫിറോസ് ബാബു (ജനറൽ സെക്രട്ടറി) ഫസൽ ഹഹ്മാൻ (ജില്ലാ സെക്രട്ടറി), മിൻഷാദ് (ട്രഷറർ), ഇ എ നാസർ (രക്ഷാധികാരി), ജയൻ ജ്യോതി (വർക്കിംഗ് (പ്രസിഡൻ്റ്), ഭാരവാഹികളായ റസാക്ക്, ശ്രീധരൻ, കരീം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു 
Previous Post Next Post

نموذج الاتصال