അട്ടപ്പാടി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും ബൈക്കും കാട്ടാന തകര്‍ത്തു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ചുറ്റൂര്‍ മിനര്‍വ സ്വദേശി രഞ്ജിത്തിന്റെ വാഹനങ്ങളാണ് ഒറ്റയാന്‍ തകര്‍ത്തത്. സമീപത്തെ വനത്തിൽ നിന്ന് പുലർച്ചയോടെയാണ് ഒറ്റയാൻ ജനവാസമേഖലയിൽ എത്തിയത്.
തിങ്കളാഴ്ച രാത്രി ഓട്ടം കഴിഞ്ഞുവന്ന് വീടിന്റെ മുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയാണ് കാട്ടാന ആദ്യം കുത്തിമറിച്ചിട്ടത്. പിന്നീട് തിരികെ പോകുമ്പോഴായിരിന്നു ബൈക്ക് തകർത്തത്. രഞ്ജിത്തിന്റെ വാഹനങ്ങൾ തകർത്ത ശേഷം അരമണിക്കൂറോളം കഴിഞ്ഞാണ് ആന വീണ്ടും കാടുകയറിയത്. മറ്റ് അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല