അധ്യാപക ഒഴിവ്

1. ചിറ്റിലഞ്ചേരി : എം.എൻ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, ബോട്ടണി വിഭാഗങ്ങളിൽ താത്കാലിക അധ്യാപക നിയമനത്തിന് 29-ന് 10ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

2. പട്ടാമ്പി സർക്കാർ സംസ്കൃത കോളജിൽ 2024 - 25 വർഷത്തിൽ ബോട്ടണി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും, തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരായ ഉദ്യോഗാർഥികൾ അവരുടെ വയസ്, പ്രവർത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങൾ സഹിതം 28 - 05 - 2024 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു

3. മണ്ണാർക്കാട് : തെങ്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്, ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നീ സീനിയർ തസ്തികകളുടെ അഭിമുഖം 27-ന് രാവിലെ 10.30-നും എച്ച്.എസ്.എസ്.ടി. ജൂനിയർ തസ്തികകളായ മലയാളം, ബോട്ടണി, സുവോളജി, ഹിസ്റ്ററി എന്നിവയിലേക്കുള്ള കൂടിക്കാഴ്ച അന്നേദിവസം ഉച്ചയ്ക്ക് രണ്ടിനും നടക്കും

4. തിരുമിറ്റക്കോട്: അകിലാണം ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. അറബിക് അധ്യാപക തസ്തികയിൽ (ഫുൾടൈം) താത്കാലിക ഒഴിവുണ്ട്. 30-ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടക്കും.

5. കൂറ്റനാട്: പെരിങ്ങോട് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കൊമേഴ്‌സ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 27-ന് രാവിലെ 11-ന്.

6. പട്ടാമ്പി: കൊടുമുണ്ട ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഹിസ്റ്ററി, എച്ച്.എസ്.എസ്.ടി. (ജൂനിയർ) മാത്‌സ് തസ്തികകളിൽ അധ്യാപകരെ വേണം. കൂടിക്കാഴ്ച 30-ന് രാവിലെ 10.30-ന് ഹയർസെക്കൻഡറി ഓഫീസിൽ.

7. വട്ടേനാട് ജി.വി.എച്ച്.എസ്.എസിൽ വിവിധ തസ്തികകളിൽ ആളെവേണം. ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം അറബിക്, യു.പി.എസ്.ടി. വിഭാഗത്തിൽ ജൂനിയർ ലാംഗ്വേജ് അറബിക്, ഹിന്ദി അധ്യാപകതസ്തികകളിലും എഫ്.ടി.എം. തസ്തികയിലുമാണ് ഒഴിവ്. 29-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും.

8. പട്ടാമ്പി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ അധ്യാപകരെ വേണം. മലയാളം, അറബിക്, സുവോളജി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് അധ്യാപക തസ്തികകളിൽ 27-ന് രാവിലെ 10-നും ഇംഗ്ലീഷ്, ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി തസ്തികകളിൽ 28-ന് രാവിലെ 10-നും കൂടിക്കാഴ്ച നടക്കും.

9. കൊപ്പം: എടപ്പലം പി.ടി.എം. യത്തീംഖാന ഹയർസെക്കൻഡറി സ്കൂളിൽ  സുവോളജി (എച്ച്.എസ്.എസ്.ടി.), കെമിസ്ട്രി (എച്ച്.എസ്.എസ്.ടി. ജൂനിയർ), മാത്തമാറ്റിക്‌സ് (എച്ച്.എസ്.എസ്.ടി. ജൂനിയർ) തസ്തികകളിൽ താത്കാലിക അധ്യാപക നിയമനം. 31-ന് 10.30-ന് ഹയർസെക്കൻഡറി ഓഫീസിൽ കൂടിക്കാഴ്ച നടക്കും. ഫോൺ: 9072244330.

10. കൂറ്റനാട്: ചാത്തനൂർ ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം മാത്തമാറ്റിക്സ്, അറബിക്, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്, ചിത്രകല അധ്യാപക തസ്തികകളിലും യു.പി. വിഭാഗത്തിൽ യു.പി.എസ്.ടി., ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, ഹിന്ദി തസ്തികകളിലേക്കും എഫ്.ടി.എം. തസ്തികയിലും ആളെ വേണം. 30-ന് 10.30-ന് സ്കൂളിൽ.

11. ആനക്കര: മലമൽക്കാവ് ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി., ഫുൾടൈം അറബിക് അധ്യാപകതസ്തികയിൽ ആളെ വേണം. 28-ന് രാവിലെ 11.30-ന് സ്കൂളിൽ കൂടിക്കാഴ്ച നടക്കും.

ശ്രദ്ധിക്കുക: വിവിധ ഭാഗങ്ങളിൽ നിന്ന് കിട്ടിയ വാർത്ത ആയത് കൊണ്ട് മുകളിൽ കൊടുത്തിട്ടുള്ള ഇടങ്ങളിലേക്ക്  നേരിട്ട് വിളിച്ച് ഉറപ്പ് വരുത്തുക 
Previous Post Next Post

نموذج الاتصال