പാലക്കാട് ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ചിത്രം വീടിനു മുകളിൽ 800 ചതുരശ്ര അടിയിൽ വരച്ച് കടമ്പഴിപ്പുറം അഴിയന്നൂർ കുട്ടിയംപാടം സ്വദേശി കെ.സുജിത്ത്. 15 ലീറ്റർ പെയിന്റ് ഉപയോഗിച്ചു 10 നിറങ്ങൾ ചാലിച്ചാണു റൂഫ് ടോപ്പിൽ ചിത്രം വരച്ചത്.മൂന്നു ദിവസമെടുത്തു ചിത്രം പൂർത്തിയാക്കാൻ. സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടിയതിന്റെ സന്തോഷത്തിലാണു ചിത്രം വരച്ചതെന്നു സുജിത്ത് പറഞ്ഞു.
എന്തായാലും സംഭവം സഞ്ജുവിന്റെ ശ്രദ്ധയിലും പെട്ടു. അദ്ദേഹം കമന്റുമായയെത്തി. ‘എട മോനെ… സുജിത്തേ…’ സഞ്ജു വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. ഇന്‍സ്റ്റഗ്രാമില്‍ ഇതിനോടകം തന്നെ 1.4 മില്ല്യണ്‍ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി ആരാധകരാണ് സഞ്ജുവിന്റെ കമന്റിന് മറുപടിയുമായി എത്തിയത്.