കോട്ടോപ്പാടം : ഹയർസെക്കന്ററി തലത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കാൻ കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. ചടങ്ങ് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുഹമ്മദാലി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജിംഗ് ട്രെസ്റ്റി ചെയർമാൻ കല്ലടി അബൂബക്കർ,വാർഡ് മെമ്പർ കെ ടി അബ്ദുള്ള , സ്കൂൾ മാനേജർ കല്ലടി അബ്ദുൾ റഷീദ്, പ്രിൻസിപ്പാൾ സാദിക്ക് എം പി, ഹെഡ് മാസ്റ്റർ ശ്രീധരൻ പേരെഴി, ഹബീബ് റഹ്മാൻ, നൗഫൽ കെ പി, ഷം ജിത്, സാജിദ് ബാവ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പത്താം ക്ലാസ്സിൽ വിജയിച്ച കുട്ടികൾക്ക് വേണ്ടി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൽ ന്റെ നേതൃത്വത്തിൽ ഫോക്കസ് പോയിന്റ് എന്ന പേരിൽ അവബോധ ക്ലാസുകൾ നടന്നു.സി കെ ജയശ്രീ, എം പി സാദിക്ക്, സി പി വിജയൻ, ദിവ്യ എസ് എൻ എന്നിവർ ക്ലാസ്സ് നയിച്ചു