മണ്ണാർക്കാട്: ആദ്യ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ മണ്ണാർക്കാട് പോലീസ് അറസ്റ്റു ചെയ്തു. കോട്ടപ്പുറം മുതിർക്കത്ത് വീട്ടിൽ മജീദിനെയാണ് കോട്ടപ്പുറം തൂവശ്ശേരികുന്നിൽ നിന്നും മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇ ആർ ൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 24 നാണ് കേസിനാസ്പദമായ സംഭവം മജീദ് രണ്ടാമത്തെ ഭാര്യയുമായി താമസിക്കുന്ന ചക്കര കുളമ്പിലെ വീട്ടിലേക്ക് തൻ്റെ മക്കളെ കാണാൻ റുബീന ഉമ്മയോടൊപ്പം ചെന്നപ്പോൾ ഭർത്താവായ മജീദും രണ്ടാമത്തെ ഭാര്യയും മടവാൾ കൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തിൽ റുബീനയ്ക്ക് മുഖത്തും താടിയെല്ലിനും പരിക്ക് പറ്റി. സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ് , സിനിയർ സിവിൽ പോലീസ് ഓഫീസർ അനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ റംഷാദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയതത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു