മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം പാണ്ടിക്കാട് യുവാവിനെ പാലത്തിൽനിന്ന് തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പന്തല്ലൂർ ആമക്കാട് സ്വദേശികൾ പാലപ്ര സിയാദ്, കിഴക്കുംപറമ്പൻ അബ്ദുൽ ഹഖ്, വണ്ടൂർ കാപ്പിൽ സ്വദേശി തറമണ്ണിൽ നൗഫൽ എന്നിവരാണ് പിടിയിലായത്. നട്ടെല്ലിൽ പൊട്ടലേറ്റത് ഉൾപ്പെടെ ഗുരുതരമായ പരിക്കുകളോടെ ഇർഫാനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതികളാണ് മൂന്നുപേരും.
Previous Post Next Post

نموذج الاتصال