കിണറിൽ അകപ്പെട്ട മധ്യവയസ്കനെ രക്ഷപ്പെടുത്തി

മണ്ണാർക്കാട്: മണ്ണാർക്കാട് ബസ്സ്റ്റാൻഡിന് സമീപമുള്ള സ്വകര്യവക്തിയുടെ കിണറിൽ അബദ്ധത്തിൽ കാൽ തെറ്റി വീണ മധ്യവയസ്കനെ മണ്ണാർക്കാട് ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. കിണറിൻ്റെ മുകൾ വശത്ത് സ്ഥാപിച്ചിരുന്ന നെറ്റിൽ വിടവ് കണ്ടതിനെ തുടർന്ന് സമീപവാസികൾ നോക്കിയപ്പോൾ കിണറിൽ ആൾ അകപ്പെട്ടതായി മനസ്സിലാക്കുകയും  ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയുമായിരുന്നു

വട്ടമ്പലത്തെ ഫയർ സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജിത്ത് മോൻ്റെ നേതൃത്വത്തിലുള്ള ടീം ഉടനെ സംഭവ സ്ഥലത്ത് എത്തുകയും റെസ്ക്യൂ നെറ്റിൽ ഷബീർ കിണറിൽ ഇറങ്ങി റെസ്ക്യൂ നെറ്റുപയോഗിച്ച് കിണറിൽ അകപ്പെട്ടു പോയ നായാടികുന്ന് യൂസഫ് (65) നെ കിണറിൽ നിന്ന് സുരക്ഷിതമായി  പുറത്ത് എത്തിക്കുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തെ നന്മ ആംബുലൻസിൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു . ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് ആയ ഒ .എസ് സുഭാഷ് ,ഷബീർ .എം. എസ് , അജീഷ് ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വിഷ്ണു.വി. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു 
Previous Post Next Post

نموذج الاتصال