തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു

                      പ്രതീകാത്മക ചിത്രം 

കാഞ്ഞിരപ്പുഴ: കാഞ്ഞിരം കല്ലംകുളത്ത് തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കല്ലംകുളം സ്വദേശികളായ മേലുവീട്ടിൽ രജനി (49), കരിയംകോട് ജാനകി (72), മണ്ടലംകോട് ചിന്നമണി (74) എന്നിവർക്കാണു കടിയേറ്റത്. ചിന്നമണിയുടെ കഴുത്തിലും ജാനകിയുടെ മുഖത്തുമാണ് മുറിവേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിൽവെച്ചും വീടിനു പരിസരത്ത് നിന്നുമാണ് ഇവരെ തെരുവുനായ ആക്രമിച്ചത്. ഇവർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. 

കല്ലംകുളം മേലേതിൽ ശിവന്റെ കാളക്കുട്ടിക്കും തെരുവ് നായയുടെ കടിയേറ്റ് പരിക്കേറ്റു. 


Previous Post Next Post

نموذج الاتصال