മണ്ണാർക്കാട് റിലീസ് ആകുന്ന പുതിയ ചിത്രങ്ങൾ (22 - 05 - 2024)

മണ്ണാർക്കാട്: വ്യാഴവും വെള്ളിയുമായി മൂന്ന് മലയാള സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. ടർബോ, തലവൻ, മന്ദാകിനി. ഓരോ ചിത്രങ്ങളായി പരിശോധിക്കാം

'ടർബോ'

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 'ടർബോ' മെയ് 23ന് തീയ്യേറ്ററുകളിൽ എത്തും. 'കണ്ണൂർ സ്ക്വാഡ്', 'കാതൽ ദി കോർ' എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ഈ മാസ്സ് ആക്ഷൻ കൊമേർഷ്യൽ ചിത്രം 70 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ടർബോ ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.


'ടർബോ' മണ്ണാർക്കാട് റിലീസ് കേന്ദ്രങ്ങൾ

1. ചെമ്പകശ്ശേരി ഓക്കാസ് 
ഷോ ടൈം. 11.30AM, 2.30PM, 6.30PM, 9.30PM

2. മിലൻ സിനിമാസ് 
ഷോ ടൈം. 11.15AM, 2.30PM, 6.30PM, 9.30PM

3. കല്ലടിക്കോട് ബാല 
ഷോ ടൈം. 11.15AM, 2PM, 4.45PM, 7.30PM, 10.30PM

'തലവൻ'

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രം തലവൻ മെയ് 24ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ് ജോയ് ചിത്രം രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്


'തലവൻ' മണ്ണാർക്കാട് റിലീസ് കേന്ദ്രങ്ങൾ

ശിവശക്തി സിനിമാസ് 
ഷോ ടൈം. 11AM, 2.30PM, 6.30PM, 9.30PM

'മന്ദാകിനി'

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മന്ദാകിനി റിലീസിനൊരുങ്ങുന്നു. ചിത്രം മേയ് 24ന് തിയറ്ററുകളിലെത്തും



'മന്ദാകിനി' മണ്ണാർക്കാട് റിലീസ് കേന്ദ്രങ്ങൾ

മിലൻ സിനിമാസ്

                                   
പരസ്യം 
Previous Post Next Post

نموذج الاتصال