മണ്ണാർക്കാട്: കനത്ത മഴയേയും, കാറ്റിനേയും തുടർന്ന് മണ്ണാർക്കാട് പെരിമ്പടാരി കാഞ്ഞിരത്ത് വൻ വാകമരം റോഡിന് കുറുകെ വീണു. ഗതാഗത തടസ്സം നേരിട്ടു. ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം, ആളപായമില്ല. സമീപത്തെ വൈദ്യുത ലൈൻ തകർത്തായിരുന്നു മരം വീണത്. വിവരം അറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് അഗ്നി രക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ T ജയരാജൻ്റെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി. രണ്ട് ചെയ്ൻ സോ ഉപയോഗിച്ച് നാട്ടുകാരുടെ കൂടി സഹായത്തോടെ മരം മുറിച്ചു നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. സേനാംഗങ്ങളായ V വിഷ്ണു, PK പ്രശാന്ത്, C റിജേഷ്, MS ഷബീർ, N അനിൽ കുമാർ, P വിഷ്ണു, സിവിൽ ഡിഫൻസ് വളണ്ടിയർമാരായ മുഹമ്മദ് ഷിയാസ്, അഷറഫ് ചങ്ങലീരി എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.