എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്‌ടറുമായ യുവാവ് മരിച്ച നിലയിൽ

പാലക്കാട്: എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്‌ടറുമായ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  എടത്തനാട്ടുകര തൈക്കോട്ടിൽ ആഷിഖ് (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കെഎസ്ആർടിസി മണ്ണാർക്കാട് ഡിപ്പോയിൽ കണ്ടക്ടറായ ആഷിഖ് ഒരു മാസമായി അവധിയിലായിരുന്നു. രണ്ട് വര്‍ഷത്തേക്കായിരുന്നു ആഷിഖ് അവധിയിൽ പ്രവേശിച്ചത്. 2016 ലാണ് ജോലിക്ക് കയറിയത്. എംഎ, ബിഎഡ് ബിരുദ ധാരിയാണ്. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം.

ഉമ്മ : സൈനബ.
ഭാര്യ: ജെസ്ന
മക്കൾ: ജസ, ഹനീൻ. 
സഹോദരങ്ങൾ: അഫ്‌സൽ, അസ്‌ക്കർ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Previous Post Next Post

نموذج الاتصال