മണ്ണാർക്കാട്: മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ കഞ്ചാവ് ചെടി. മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. 25 സെന്റീമീറ്ററോളം നീളം വരുന്ന ചെടിയാണ് കണ്ടെത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥരെത്തി കഞ്ചാവ് ചെടി പിടിച്ചെടുത്തു. ഇതാരാണ് ഇവിടെ നട്ടതെന്ന് കണ്ടെത്താൻ എക്സൈസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.