കല്ലടി സ്ക്കൂളിന് സമീപം വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക്

മണ്ണാർക്കാട്: ദേശീയപാത കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിന് സമീപം ഉഡുപ്പി ഹോട്ടലിന് മുൻവശം വാഹനാപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. താഴേക്കോട് സ്വദേശി ഹംസ (37), പുല്ലശ്ശേരി സ്വദേശി അബ്ദുറഹ്മാൻ(43) , കുണ്ടോട്ടി സ്വദേശിയായ ഒരു കുട്ടിക്കുമാണ് പരിക്ക് പറ്റിയത്. പരിക്കേറ്റവരെ വട്ടമ്പലത്തെ മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ബൈക്കിനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റു  കാറുകളിൽ ഇടിക്കുകയായിരുന്നു.  ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ കുടുംബങ്ങളും പരിസരത്തുണ്ടായിരുന്നു. യുവാവിന് നേരെ കാർ പാഞ്ഞടുക്കുന്നതും ദൃശ്യത്തിൽ കാണാം. യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിന്റെ ഞെട്ടലിലാണ് യുവാവ്
Previous Post Next Post

نموذج الاتصال