യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു

മണ്ണാർക്കാട്: യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു. കുമരംപുത്തൂർ കുളപ്പാടം വൈക്കുന്ന് കോളനിയിൽ കോട്ടയിൽ വീട്ടിൽ കൃഷ്ണൻ (50) നാണ് കുത്തേറ്റത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. സാരമായി പരിക്കേറ്റ ഇയാൾ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണംചെയ്തതായാണ് വിവരം. ബന്ധുവും അയൽവാസിയുമായ യുവാവാണ് കുത്തിയതെന്ന് പറയുന്നു. അടിവയറിലും നെഞ്ചിലുമാണ് കുത്തേറ്റിട്ടുള്ളത്. വഴക്കിനുള്ള കാരണം വ്യക്തമല്ല.
Previous Post Next Post

نموذج الاتصال