രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍

ന്യൂഡൽഹി: നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ സമയം അവസാനിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ അമേഠിയിലും റായ്ബറേലിയിലും സസ്പെൻസ് അവസാനിപ്പിച്ച് കോൺഗ്രസ്. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഹുൽ ഗാന്ധിയെ റായ്ബറേലിയിലും കിഷോരിലാൽ ശർമയെ അമേഠിയിലും സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. അന്തിമ തീരുമാനത്തിനായി ഇന്നലെ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കർണാടകയിലെ ശിവമോഗയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അമേഠിയിൽ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയിൽ യുപി മന്ത്രി ദിനേശ് പ്രതാപ് സിങുമാണ് ബിജെപി സ്ഥാനാർഥികൾ. മേയ് 20ന് ആണു രണ്ടിടത്തും വോട്ടെടുപ്പ്
അമേത്തിയിൽ മത്സരിക്കുന കിഷോരി ലാൽ ശർമ്മ രാഹുലിന്റെ അടുത്ത അനുയായിയാണ്. 2004, 2009, 2014 തെരഞ്ഞെടുപ്പുകളിൽ അമേത്തിയിൽ നിന്നും രാഹുൽ ഗാന്ധി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയോട് രാഹുൽ തോറ്റു.

റായ്ബറേലിയിൽ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തുമ്പോൾ സോണിയ ഗാന്ധിയും ഒപ്പമുണ്ടാവുമെന്നാണ് സൂചന. അമേത്തിയിൽ മത്സരിക്കുന്ന കിഷോരി ലാൽ ശർമ്മക്കൊപ്പം പ്രിയങ്ക ഗാന്ധിയായിരിക്കും ഉണ്ടാവുക. നേരത്തെ പ്രിയങ്ക ഗാന്ധി റായ്ബറേലി മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
Previous Post Next Post

نموذج الاتصال