വളർത്തു പൂച്ചയെ കാണാതായ വിഷമത്തിൽ ഒരു കുടുംബം

മണ്ണാർക്കാട്: നാല് വർഷത്തോളമായി വീട്ടിലെ ഒരംഗത്തെ പോലെ കൂടെയുണ്ടായിരുന്ന വളർത്തു പൂച്ചയെ കാണാതായ വിഷമത്തിൽ ഒരു കുടുംബം. മണ്ണാർക്കാട് നായാടിക്കുന്നിലെ പെരുമണ്ണിൽ ഹൗസ് ഹംസയുടെ പൂച്ചയെയാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച എട്ടിനും ഒമ്പതിനും ഇടയ്ക്കാണ് കാണാതായതെന്ന് ഹംസ പറയുന്നു. കാണാതാവുന്ന സമയത്ത് പൂച്ചയുടെ കഴുത്തിൽ ഒരു ബെൽറ്റുണ്ട്. പൂച്ചയെ നഷ്ടപ്പെട്ട അന്നു മുതൽ വലിയ സങ്കടത്തിലാണ് ഈ കുടുംബം. പൂച്ചയെ കണ്ടെത്താൻ സഹായിക്കണമെന്ന അഭ്യർത്ഥന ആണ് ഇവർക്ക് എല്ലാവരോടുമുള്ളത്. കണ്ടു കിട്ടുന്നവർ താഴെ കൊടുത്ത നംബറുകളിൽ ദയവായി ബന്ധപ്പെടുക

9847284547
8129585737


Previous Post Next Post

نموذج الاتصال