മണ്ണാർക്കാട്: മണ്ണാർക്കാട് പള്ളിക്കുന്നിൽ അടച്ചിട്ട പെയിന്റ് കടയിൽ തീപിടുത്തം. ഇന്നലെ രാത്രി 11.30 ഓടുകൂടിയാണ് സംഭവം. പെയിന്റ് കടയ്ക്ക് ഉള്ളിൽ നിന്നും പുക വരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തുള്ള വ്യാപാരികൾ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഉടൻ സംഭവ സ്ഥലത്തെത്തിയ അഗ്നിശമന സേന 15 മിനിറ്റ് നേരത്തെ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ നാട്ടുകാരുടെ സഹായത്തോടുകൂടി തീ പൂർണമായി നിയന്ത്രണവിധേയമാക്കി.
തീപിടുത്തത്തെ തുടർന്ന് പെയിന്റ് കടയിലെ രണ്ട് കമ്പ്യൂട്ടറുകൾ, ഇൻവെർട്ടർ, സിസിടിവി സംവിധാനം, വയറിങ് സിസ്റ്റം, ഫർണിച്ചറുകൾ, രേഖകൾ, തുടങ്ങിയവ പൂർണമായി നശിച്ചതായി അഗ്നിശമന സേനാ വൃത്തങ്ങൾ അറിയിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപെടുത്തത്തിന് കാരണമെന്ന് അഗ്നിശമനസേന സീനിയർ ഓഫീസർ ആൻഡ് റെസ്ക്യൂ സജിത്ത് മോൻ കെ. അറിയിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജിത്ത് മോൻ. കെ., ഫയർ ആൻഡ് റെസ്ക്യൂർ ഓഫീസേഴ്സ് ആയ രഞ്ജിത്ത് പി കെ, സുരേഷ് കുമാർ വി, സുജീഷ് വി, സുഭാഷ് os, ഹോം ഗാർഡ് അനിൽകുമാർ N, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ. എം. ആർ. രാഗിൽ എന്നിവർ പങ്കെടുത്തു