മണ്ണാർക്കാട്: സിഐടിയു മണ്ണാർക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിന സമ്മേളനവും എം ചന്ദ്രൻ അനുസ്മരണവും സംഘടിപ്പിച്ചു. മണ്ണാർക്കാട് കുടു ബിൽഡിങ്ങിൽ നടന്ന ചടങ്ങ് സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ ശശി ഉദ്ഘാടനം ചെയ്തു.
സിഐടിയു ഡിവിഷൻ പ്രസിഡന്റ് എം കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിൻ സെക്രട്ടറി പി മനോ മോഹനൻ, കെസിയു നേതാവ് വിനോദ് കുമാർ, കൺസ്യൂമർഫെഡ് സംസ്ഥാന കമ്മിറ്റി അംഗം കെ.പി ജയരാജ്, സിപിഐഎം ലോക്കൽ സെക്രട്ടറി അജീഷ് കുമാർ, സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കുമാരൻ, പ്രശോഭ്.പി.ദാസൻ, സിഐടിയു ഡിവിഷൻ സെക്രട്ടറി കെ.പി മസൂദ്, ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാർക്കാട് എന്നിവർ പ്രസംഗിച്ചു