ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രം 'തലവൻ' മെയ് 24ന് തിയറ്ററുകളിലെത്തും.രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. ജിസ് ജോയിയുടെ പതിവ് ശൈലി വിട്ട് ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
'ഈശോ', 'ചാവേർ' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
______________________________________________
മാന്യ ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച്. നമ്മുടെ മണ്ണാർക്കാട് Trends ലെ ഓഫർ പെരുമഴ ഈ വരുന്ന ശനിയും ഞായറും (18-05-24 , 19-05-24) തുടരുന്നതാണ് .
💃🏻3499 രൂപക്ക് പർച്ചേസ് ചെയ്യുമ്പോൾ നേടൂ 👉🏽3499 രൂപയുടെ ഫ്രീ പർച്ചേസ്
💫ഈ ഓഫർ ലഭ്യമാവാൻ ഉടനെ മണ്ണാർക്കാട് Trends സന്ദർശിക്കുക
Trends
Opposite Police station
Mannarkkad
9778679615