മണ്ണാർക്കാട്ടെ തീയ്യേറ്ററുകളിൽ നാളെ എത്തുന്ന പുതിയ സിനിമകൾ (31 - 05 - 2024)

നാളത്തെ റിലീസ് ചിത്രങ്ങളിൽ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചിയാണ് മണ്ണാർക്കാട്ടെ തീയ്യേറ്ററിൽ എത്തുന്ന പുതിയ ചിത്രം

ഒരു കൊച്ചിക്കഥ; ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി

നാദിർഷായുടെ സംവിധാനത്തിലൊരുങ്ങുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റാഫിയുടെ മകൻ നായകനാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അർജുൻ അശോകനും ഷൈൻ ടോം ചാക്കോയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ബാലതാരമായി വന്ന് മലയാളികൾക്ക് സുപരിചിതയായ ദേവിക സഞ്ജയ് ആണ് ചിത്രത്തിലെ നായിക. ഈ ചിത്രത്തിലൂടെ മലയാളികൾക്ക് മുന്നിൽ ഒരു പുതുമുഖ നായകനെ അവതരിപ്പിക്കുകയാണ് നാദിർഷ. കോമഡി ത്രില്ലർ ചിത്രമാണ് വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി 

മണ്ണാർക്കാട് മിലൻ സിനിമാസിലാണ് പടം
ഷോ ടൈം: 11.15AM, 2.45PM, 9.45PM
മന്ദാകിനിയും, ടർബോയുമാണ് മിലൻ സിനിമാസിൽ കളിക്കുന്ന മറ്റു ചിത്രങ്ങൾ 
Previous Post Next Post

نموذج الاتصال