മണ്ണാർക്കാട്: കേരള വ്യാപാരിവ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്.) മണ്ണാർക്കാട് യൂണിറ്റിന്റെ നവീകരിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ നിർവഹിച്ചു. എക്‌സിക്യുട്ടീവ് ഹാളിന്റെ ഉദ്ഘാടനം ഹമീദ് ചെർപ്പുളശ്ശേരിയും ഡൈനിങ് ഹാൾ ഉദ്ഘാടനം യൂണിറ്റ് രക്ഷാധികാരി കെ.വി. ഷംസുദ്ദീനും നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം അധ്യക്ഷനായി. ജനറൽ സെക്രട്ടറി രമേഷ് പൂർണിമ, വാർഡ് കൗൺസിലർമാരായ സി.പി. പുഷ്പാനന്ദ്, പി. വത്സലകുമാരി, കെ.വി.വി.ഇ.എസ്. ഖജാൻജി പി.യു. ജോൺസൺ, എൻ.ആർ. സുരേഷ്, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷമീർ, വനിതാവിങ് പ്രസിഡന്റ് സന്ധ്യ എന്നിവർ സംസാരിച്ചു