ഒറ്റപ്പാലത്ത് സ്വകാര്യ ബസ്സുകളുടെ മിന്നല്‍ സമരം

ഒറ്റപ്പാലം: സ്റ്റാൻഡിൽ ബസുകൾ കടമുറികൾക്കും വരാന്തയ്ക്കും അഭിമുഖമായി നിർത്തിയിടണമെന്ന നഗരസഭയുടെ പരിഷ്ക്കാരത്തിൽ പ്രതിഷേധിച്ച് ഒറ്റപ്പാലത്ത് മിന്നൽ ബസ് സമരം. സ്റ്റാൻഡിൽ പ്രതിഷേധിച്ച ബസ് ഉടമകളെയും തൊഴിലാളികളെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എട്ട് പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. മിന്നൽ സമരത്തിൽ യാത്രക്കാർ വലഞ്ഞു. ബസുകൾ സ്റ്റാൻഡിൽനിന്ന് ഇറങ്ങി പുറത്ത് പലയിടങ്ങളിലായി നിരത്തി. യാത്രക്കാരെല്ലാം സ്റ്റാൻഡിന്റെ പുറത്ത് കൂടി നിന്നതോടെ ഗതാഗതക്കുരുക്കുമുണ്ടായി.

ഒരാഴ്ച മുമ്പുവരെ യാർഡിലേക്ക് ബസുകളുടെ മുൻവശം വരുന്ന നിലയിലായിരുന്നു പാർക്കിങ്. യാത്രക്കാരുടെ സുരക്ഷ മുൻ നിർത്തിയാണ് ബസുകൾ കടമുറികൾക്കും വരാന്തക്കും അഭിമുഖമായി നിർത്തിയിടണമെന്ന നിബന്ധന വന്നത്. അശാസ്ത്രീയമാണെന്ന് ആരോപിച്ച് ഒരാഴ്ചക്ക് ശേഷമാണ് ബസ് തൊഴിലാളികൾ അപ്രഖ്യാപിതമായി പണിമുടക്ക് നടത്തുന്നത്
Previous Post Next Post

نموذج الاتصال