മേഖലതിരിച്ച് വൈദ്യുതി നിയന്ത്രണം തുടങ്ങി

പാലക്കാട്: കെ.എസ്.ഇ.ബി.യുടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം പാലക്കാട് തുടങ്ങി. രാത്രി ഏഴിനും അർധരാത്രി ഒന്നിനും ഇടയിലാണ് നിയന്ത്രണം. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള 15 സബ്സ്റ്റേഷനുകളിലാണ് നിയന്ത്രണം.

മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുകര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്ങോട് തുടങ്ങിയ പതിനഞ്ചോളം സബ് സ്റ്റേഷനുകളിലാണ് നിയന്ത്രണം. പരമാവധി പത്ത് മിനിറ്റ് വരെ ഉണ്ടാകൂ എന്നാണ് എ.എസ്.ഇ.ബി. അറിയിക്കുന്നത്. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. പരീക്ഷണാടിസ്ഥാനത്തിലുള്ള നിയന്ത്രണമാണ് ഇത്.

അതേ സമയം, സംസ്ഥാനത്ത് കൊടുംചൂടിൽ കൂടിയ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ കെഎസ്ഇബി മാർഗ നിർദേശം പുറത്തിറക്കി. രാത്രി പത്ത് മുതൽ പുലർച്ചെ രണ്ട് മണി വരെയാണ് വൈദ്യുതി ക്രമീകരണം വരുത്തേണ്ടത്. രാത്രി 9 കഴിഞ്ഞാൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളും പ്രവർത്തിപ്പിക്കരുത്. വീടുകളിൽ എസി 26 ഡിഗ്രിക്ക് മുന്നിൽ ക്രമീകരിക്കണം. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തി വീണ്ടും കെഎസ്ഇബി സർക്കാരിന് റിപ്പോർട്ട് നൽകും. ജല വിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റി പംബിങ് ക്രമീകരിക്കണം നടത്തണമെന്നും ലിഫ്റ്റ് ഇറിഗേഷൻ പമ്പുകൾ പീക്ക് സമയത്ത് ഉപയോഗിക്കരുതെന്നും വാട്ടർ അതോരിറ്റിക്കും നിർദ്ദേശമുണ്ട്.
____________________________________________
മണ്ണാർക്കാട് ട്രെണ്ട്സിൽ (മെയ് 4, 5) 
നാളെയും മറ്റന്നാളും  വലിയ ഓഫർ
3499 രൂപക്ക് പർച്ചേസ് ചെയ്താൽ നേടാം 3499 രൂപയുടെ എക്സ്ട്രാ ഫ്രീ പർച്ചേസ്

Previous Post Next Post

نموذج الاتصال