വിമാനത്താവളത്തിൽ കുഴഞ്ഞു വീണതിനെ തുടർന്നു ചികിത്സയിലിരിക്കെ മരിച്ച സൂര്യയുടെ മരണ കാരണം അരളിപ്പൂവെന്ന സംശയം ശക്തമാകുന്നു. ആന്തരികാവയവ പരിശോധനാ ഫലം ആയില്ലെങ്കിലും ഹൃദ്രോഗബാധ മൂലമാണു സൂര്യയുടെ മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിലേക്കു നയിക്കാമെന്നു പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ അറിയിച്ചിരുന്നു.
ഞായറാഴ്ച രാവിലെയാണ് യുകെയിൽ ജോലിക്കായി സൂര്യ നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്. പോകുന്നതിനു മുൻപ് മൊബൈൽ ഫോണിൽ സംസാരിച്ചു മുറ്റത്തു നടക്കുന്നതിനിടെ അരളിച്ചെടിയുടെ ഇലയും പൂവും നുള്ളിയെടുത്തു വായിലിട്ടൊന്നു ചവക്കുകയും തുപ്പിക്കളയുകയും ചെയ്തിരുന്നു. യാത്രയ്ക്കിടെ ഛർദിക്കുകയും അസ്വസ്ഥത കൂടി ഒരു സ്വകാര്യ ക്ലിനിക്കിൽ പരിശോധിക്കുകയും ചെയ്തു. ദഹനപ്രശ്നമാണെന്നാണ് കരുതിയത്. എന്നാൽ വിമാനത്താവളത്തിൽ ചെക് ഇൻ ചെയ്യാൻ നിൽക്കുമ്പോൾ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഡോക്ടർമാർ വിശദമായി അന്വേഷിച്ചപ്പോൾ സൂര്യ അരളിപ്പൂവിന്റെ സംഭവം പറഞ്ഞിരുന്നു.ചവച്ചു തുപ്പുന്നതിനിടെ നീര് അകത്തു പോയിരിക്കാം എന്നാണു കരുതുന്നത്. എങ്കിലും ആന്തരികാവയവ പരിശോധനയിലെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.
അരളിയുടെ ഇല, പൂവ്, കായ തുടങ്ങി എല്ലാ ഭാഗങ്ങളിലും വിഷാംശമുണ്ട്. ഇവയിൽ അടങ്ങിയ ഡിജിറ്റാലിസ് ഗ്ലൈക്കോസൈഡ് എന്ന രാസപദാർഥമാണ് വിഷാംശത്തിനു കാരണം. ഇതു ശരീരത്തിലെ കരൾ, ശ്വാസകോശം, ഹൃദയം എന്നിവയെ നേരിട്ടു ബാധിക്കുകായും രക്തം കട്ടപിടിക്കുന്ന സംവിധാനം തകരാറിലാക്കുകയും ചെയ്യുന്നു. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറയുകയും ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടാകുകയും ചെയ്യും. മരണത്തിനു വരെ കാരണമാകും.
____________________________________________
മണ്ണാർക്കാട് ട്രെണ്ട്സിൽ (മെയ് 4, 5)
ശനിയും ഞായറും വലിയ ഓഫർ
3499 രൂപക്ക് പർച്ചേസ് ചെയ്താൽ നേടാം 3499 രൂപയുടെ എക്സ്ട്രാ ഫ്രീ പർച്ചേസ്
Tags
kerala