‘ജോസേട്ടായി’ യുടെ ഇടിയിൽ ബോക്‌സ് ഓഫീസും വീണു; 50 കോടി ക്ലബില്‍ ടര്‍ബോ

‘ജോസേട്ടായി’ യുടെ തകർപ്പൻ ഇടിയിൽ ബോക്‌സ് ഓഫീസും വിണു. ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചു. ചിത്രത്തിന്റെ നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം അമ്പതുകോടി ക്ലബില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണ് ടര്‍ബോ.

മിഥുന്‍ മാനുവല്‍ തോമസിന്റെ രചനയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ തിയേറ്ററുകളിലെത്തിയത് ഈ മാസം 23-നാണ്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളും ചെയ്‌സ് രംഗങ്ങളുമാണ് ചിത്രത്തിന്റെ വലിയ പ്രത്യേകത. റിലീസ് ചെയ്ത് വെറും നാലുദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ 52.11 കോടിയാണ്. കട്ടക്ക് കൂടെ നിന്ന പ്രേക്ഷകര്‍ക്ക് ഒരായിരം നന്ദി എന്നു പറഞ്ഞു കൊണ്ടാണ് സന്തോഷവാര്‍ത്ത നിര്‍മാതാക്കള്‍ പങ്കുവെച്ചത്.
Previous Post Next Post

نموذج الاتصال