പാലക്കാട്: അട്ടപ്പാടി മേലെ ഭൂതയാർ ഊരിലെ ചെല്ലൻ ആണ് മരിച്ചത്. കോട്ടത്തറ ആശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് ചികിത്സക്കായി ഇയാളെ കൊണ്ടുപോയത് നാലു മണിക്കൂറിന് ശേഷമാണെന്നും, ചികിത്സ വൈകിയതാണ് മരണ കാരണമെന്നും പരാതി നൽകിയിട്ടുണ്ട്
ബോധരഹിതനായതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ച ചെല്ലനെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റാനാണ് നാല് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നത്. വിദഗ്ധ ചികിത്സ നൽകുന്നതിനിടെ തൃശ്ശൂരിൽ വെച്ചാണ് ചെല്ലൻ മരിച്ചത്.
അട്ടപ്പാടിയിൽ ലൈഫ് സപ്പോർട്ട് ആംബുലൻസ് ഇല്ലാത്തതിനാൽ ചികിത്സ വൈകിയതിനെ തുടർന്ന് മറ്റൊരു യുവാവും മരിച്ചിരുന്നു. ഗൂളിക്കടവിൽ ഓട്ടോയിൽ മരം വീണ് പരിക്കേറ്റ ഫൈസലാണ് മരണപ്പെട്ടത്. മൂന്ന് മണിക്കൂറോളമാണ് ചികിത്സക്കായി ഫൈസലിന് ആംബുലൻസ് കാത്ത് കിടക്കേണ്ടി വന്നത്.