ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. കരിമ്പുഴ ആറ്റാശ്ശേരി സ്വദേശിയായ അജയകുമാർ, ശ്രീകൃഷ്ണപുരം സ്വദേശികളായ വിഷ്ണു, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്. കടമ്പഴിപ്പുറം കനാൽ പാലത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. പരിക്കേറ്റവരെ പെരിന്തൽമണ്ണ അൽഷിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു