കാഞ്ഞിരപ്പുഴ: കാഞ്ഞിരം ടൗണിന്റെ അടുത്ത് പൂഞ്ചോല മാന്തോന്നിയിൽ വനത്തിനോടു ചേർന്നുള്ള ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വട്ടുകുന്നേൽ വി.ടി ചാക്കോ എന്നയാളുടെ സ്ഥലത്ത് ഇന്നലെ രാത്രിയിലാണ് പുള്ളിപ്പുലിയുടെ ജഢം കണ്ടെത്തിയത്. ഏകദേശം അഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉള്ളതായി കരുതുന്നു. നിയമ പ്രകാരമുള്ള പരിശോനകൾക്കും പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷമേ മരണകാരണം വ്യക്തമാകൂ