മണ്ണാർക്കാട്: മഴ ശക്തമായി പെയ്തതോടെ അട്ടപ്പാടി ചുരം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു.ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്നലെ രാത്രിയിൽ അത് വഴി യാത്ര ചെയ്ത വാഹനയാത്രികരാണ് ദൃശ്യം പകർത്തിയത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് എടുത്ത ദൃശ്യമാണ് മണ്ണാർക്കാട്ടെ ചില ആംബുലൻസ് ഗ്രൂപ്പുകളിൽ പങ്കുവെക്കപ്പെട്ടത്. മണ്ണിടിച്ചിലിനെ തുടർന്ന് ആ സമയം ഒരു സൈഡിലൂടെ മാത്രമായിരുന്നു വാഹനങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നതെന്നും പറയുന്നു. ഇന്ന് രാവിലെയോടെയാണ് തടസ്സം നീക്കി ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കിയത്. മലയിൽ മഴ പെയ്യുന്ന സമയങ്ങളിൽ ചിലപ്പോൾ ജനവാസമേഖലയിൽ മഴ ഉണ്ടാവണമെന്നില്ലെന്നും രാത്രിയിൽ ചുരം റോഡ് വഴി യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തുന്നത് നന്നാവുമെന്ന് അട്ടപ്പാടി നിവാസികൾ പറഞ്ഞു.