കോഴിക്കോട് ഓടിക്കൊണ്ടിരിക്കവേ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ചേളന്നൂർ സ്വദേശി മോഹൻദാസ് ആണ് മരിച്ചത് കോഴിക്കോട് ഭട്ട് റോഡിൽ ഇന്ന് ഉച്ചയ്ക്ക് 12-നായിരുന്നു അപകടം.
ഓടിക്കൊണ്ടിരിക്കുമ്പോൾ കാർ കത്തുന്ന നിലയിലായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഡ്രൈവർ കാർ നിർത്തി. പുകയും തീയുമായി വാഹനം വരുന്നത് സമീപത്തെ മൽസ്യത്തൊഴിലാളികളും നാട്ടുകാരും കാറിനടുത്തേക്ക് എത്തി. ഡ്രൈവർക്ക് പുറത്തിറങ്ങാൻ ഇവർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങുകയായിരുന്നു. ഇതോടെ പുറത്തിറങ്ങാൻ സാധിച്ചില്ല.
ഉടൻ തന്നെ ഉഗ്രശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചു. വാഹനത്തിനകത്തായിരുന്ന ഡ്രൈവർ അപകടത്തിൽ മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.