അറ്റ്‌ലാന്റ: കോപ്പ അമേരിക്കയില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാര്‍ പോരാട്ടം ആരംഭിച്ചത്. അര്‍ജന്റീനയ്ക്ക് വേണ്ടി ജൂലിയന്‍ അല്‍വാരസും ലൗട്ടാരോ മാര്‍ട്ടിനസും ഗോള്‍ നേടി.