തിയേറ്ററുകളിൽ പ്രേക്ഷക സ്വീകാര്യതയും ഹൗസ് ഫുൾ ഷോകളുമായി മുന്നേറുന്ന മഹാരാജാ ചിത്രത്തിന്റെ വാർത്താ സമ്മേളനം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ഇന്ന് നടന്നു. മഹാരാജയ്ക്ക് കേരളത്തിലെ പ്രേക്ഷകർ നൽകിയ ഗംഭീര വരവേൽപ്പിനു വിജയ് സേതുപതി നന്ദി രേഖപ്പെടുത്തി. നൂറു തിയേറ്ററുകളിൽ ആദ്യ വാരം റിലീസ് ചെയ്ത ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ രണ്ടാം വാരം നൂറ്റി എഴുപത്തി അഞ്ചിൽ പരം തിയേറ്ററുകളിലാണ് വിജയകരമായി പ്രദർശനം തുടരുന്നത്.
7 വർഷമെടുത്ത് എഴുതിയ തിരക്കഥയാണ് മഹാരാജയുടേത്. കൃത്യമായ തിരക്കഥയാണ് സിനിമയുടെ നട്ടെല്ല് എന്ന് ഒരിക്കൽക്കൂടി ഈ സിനിമയിലൂടെ തെളിയിക്കപ്പെട്ടതായാണ് പ്രേക്ഷക അഭിപ്രായം. 'മഹാരാജ’ പോലുള്ള സിനിമകളും അഭിനയസാധ്യതകളുമാണ് വിജയ് സേതുപതിയിൽ നിന്നും പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. വിജയ് സേതുപതിയുടെ നോട്ടവും തിങ്ങിയ കരച്ചിലും ഡബ്ബിങ്ങിൽ കൊടുക്കുന്ന ഡീറ്റെയ്‌ലിങും വിസ്മയമായിരുന്നു. കാമുകനായും നിസ്സഹായനായും കരുത്തനായും ഇടയ്‌ക്കൊക്കെ മതിഭ്രമം കാട്ടിയും വിജയ് സേതുപതി നിറഞ്ഞാടി