അപകടക്കെണിയായി വെള്ളക്കെട്ട്; അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ തുടങ്ങി

കല്ലടിക്കോട്:  ദേശീയപാതയിൽ ചുങ്കത്തിനും ടിബി കവലയ്ക്കും ഇടയിൽ തിയറ്ററിനു സമീപം വെള്ളക്കെട്ട് അപകടക്കെണിയാകുന്നു. മഴ പെയ്താൽ റോഡിലേക്ക് കയറി കെട്ടികിടക്കുന്ന വെള്ളമാണ് ഭീഷണിയാകുന്നത്. അഴുക്കുചാലുകൾ ഇല്ലാത്തതാണ് പ്രശ്നം. കെട്ടിടങ്ങളിലേക്കു വെള്ളം കയറാതിരിക്കാൻ റോഡ് അരികിൽ ക്വാറി വേസ്റ്റ് നിരത്തിയതിനാൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയായി. വേഗതയിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടങ്ങളുണ്ടാകാനും ഇത് വഴിയൊരുക്കുന്നു. ഇന്നലെ ഇവിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായി. പുലർച്ചെ 3.30നായിരുന്നു സംഭവം. റോഡിന്റെ അരികിലെ വെള്ളക്കെട്ടിലൂടെ നീങ്ങിയ കാർ വശങ്ങളിലെ കല്ലുകളിലൂടെ കയറിയാണ് മറിഞ്ഞത്

അപകട ദൃശ്യം 👇🏻 

വാഹനത്തിലുണ്ടായിരുന്ന മണ്ണാർക്കാട് സ്വദേശിയായ ഡ്രൈവർ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡിന്റെ അരികിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങളും മറിയുന്നത് സ്ഥിരം സംഭവമാണ്. മൂന്ന് വാഹനങ്ങൾ ഇതിനകം അപകടത്തിൽപ്പെട്ടിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതു പ്രകാരം പാലക്കാട് നിന്നും മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് സന്ദർശനം നടത്തി. വെള്ളക്കെട്ടിന് പുറമേ കല്ലുകൾ നിരത്തിയിട്ടതുമാണ് അപകടത്തിന് കാരണമെന്നും ഇത് നീക്കം ചെയ്യുന്ന പ്രവർത്തനം ആരംഭിച്ചു. കല്ലടിക്കോട് ടിബിക്കും ചുങ്കത്തിനും ഇടയിൽ രൂപപ്പെട്ട വെള്ളക്കെട്ടിലെ അപകടസാധ്യതയുള്ള കല്ലുകൾ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവർത്തിയാണ് നടക്കുന്നത്
Previous Post Next Post

نموذج الاتصال