ലോഡുമായി അപരിചിതമായ സ്ഥലത്തേക്ക് പോകുന്ന ലോറി ഡ്രൈവർമാർ സൂക്ഷിക്കുക; പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്

വടകര: ലോറിയിൽ ലോഡുമായി അപരിചിതമായ സ്ഥലത്തെത്തുമ്പോൾ വഴിയിലുള്ളവരോട്, ലോഡ് ഇറക്കേണ്ട സ്ഥലത്തേക്കുള്ള വഴി അന്വേഷിക്കുന്ന ഡ്രൈവർമാർ പറ്റിക്കപ്പെടുന്നതായാണ് പറയപ്പെടുന്നത്. വടകരയിൽ ലോഡ് ഇറക്കാൻ പോയ ലോറി ഡ്രൈവർക്ക് 500 രൂപ നഷ്ടമായതായി പറയുന്നു. ലോഡ് ഇറക്കേണ്ട  പരിസരത്തെത്തിയപ്പോൾ അദ്ധേഹത്തെ ഒരാൾ സമീപിക്കുകയും  ലോഡ് കുറച്ച് അപ്പുറത്താണ് ഇറക്കേണ്ടതെന്നും, ലോഡിൽ പകുതി  ഇതിൽ നിന്നും മാറ്റി എൻറെ പിക്കപ്പിലേക്ക് കയറ്റണം ഞാൻ പിക്കപ്പിൽ ഡീസൽ അടിച്ചു വരാം മുതലാളി എത്തിയിട്ടില്ല അതുകൊണ്ട് ഡീസൽ അടിക്കാൻ 2000 രൂപ നിങ്ങൾ തരൂ മുതലാളി വന്നിട്ട് തിരിച്ചു മേടിച്ചു തരാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവർ തന്റെ കയ്യിൽ ആകെയുണ്ടായിരുന്ന 500 രൂപ ആ വ്യക്തിക്ക് കൊടുത്തതായി പറയുന്നു. രണ്ടുമൂന്നു മണിക്കൂർ കഴിഞ്ഞും അയാളെ കാണാതാവുകയും,  യൂണിയൻകാർ വന്നു ലോഡ് ഇറക്കുന്നില്ലേ എന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. പല ഭാഗങ്ങളിലും ഇത്തരം തട്ടിപ്പ് സംഘങ്ങൾ ഉള്ളതായാണ് പറയുന്നത്. അയ്യായിരം മുതൽ  ഇരുപതിനായിരം വരെ ഇത്തരത്തിൽ പണം നഷ്ടമായിട്ടുള്ളതായും ചിലർ പറയുന്നു.

വാർത്ത കടപ്പാട്: ആംബുലൻസ് ഗ്രൂപ്പ്
Previous Post Next Post

نموذج الاتصال