പറമ്പു വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ചു: യുവാവ് മരിച്ചു

കൊച്ചി: പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ച് വിഷബാധയേറ്റ് യുവാവ് മരിച്ചു. പനങ്ങാട് തച്ചോടിയിൽ പരേതനായ അബ്ദു റഹ്മാന്റെ മകൻ ഷിയാസാണ്(45) മരിച്ചത്. ചികിത്സയിൽ കഴിയുന്നതിന് ഇടയിലായിരുന്നു മരണം

ഈ മാസം ആറിനാണ് സംഭവം. വീടിനടുത്തുള്ള പറമ്പ് ശുചിയാക്കുന്നതിനിടെ ലഭിച്ച കൂൺ,  വിഷക്കൂൺ ആണെന്ന് അറിയാതെ അദ്ദേഹം അത് ശേഖരിച്ച് വീട്ടിലെത്തിച്ച് കഴിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റുള്ള ആരും കൂൺ കഴിച്ചില്ല. ഉച്ചയോടെ അസ്വസ്ഥത തുടങ്ങി. രക്തം ഛർദിച്ച് കുഴഞ്ഞു വീണ ഷിയാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിലവഷളായി. വെന്റിലേറ്ററിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ മരിച്ചു. കൂണിൽ നിന്നുള്ള വിഷ ബാധയെന്ന് സ്ഥിരീകരിച്ചു. അസ്വാഭാവിക മരണത്തിന് പനങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്.  ചിത്രകാരനായിരുന്നു.
Previous Post Next Post

نموذج الاتصال