കുവൈത്തില്‍ തൊഴിലാളി ക്യാമ്പില്‍ തീപ്പിടിത്തം; മലയാളികളടക്കം നിരവധി പേർ മരിച്ചു

മംഗഫ്: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 40 പേർ മരിച്ചതായാണ് ലഭിക്കുന്ന റിപ്പോർട്ട്. മരണ സംഖ്യ കൂടാൻ സാധ്യത. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് തീപ്പിടിത്തമുണ്ടായത്. പുലർച്ചെ നാല് മണിയോടെയാണ് തീ കെട്ടിടത്തിൽ ആളിപ്പടർന്നത്. മരിച്ചവരേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരണപ്പെട്ടവരിൽ മലയാളികൾ ഉണ്ടെന്നാണ് വിവരം

മലയാളികളടക്കം ഒട്ടേറെ പേർ താമസിക്കുന്ന ക്യാമ്പാണ് ഇത്. തീ പടർന്നതിനെത്തുടർന്ന് രക്ഷപ്പെടാനായി കെട്ടിടത്തിൽനിന്ന് ചാടിയവർക്ക് ഗുരുതരപരിക്കേറ്റു. അഗ്നിശമനസേനയും പോലീസും ചേർന്ന് പരിക്കേറ്റവരെ അദാൻ ആശുപത്രി, ഫർവാനിയ ആശുപത്രി, അമീരി ആശുപത്രി, മുബാറക്ക് ആശുപത്രി, ജാബിർ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

പരിക്കേറ്റവരുടെ തുടർചികിത്സയ്ക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കൽ സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.
Previous Post Next Post

نموذج الاتصال